പാമ്പുരുത്തിയിൽ എസ്.ഡി.പി.ഐ കൊടിമരം തകർത്തു

 


നാറാത്ത്: പാമ്പുരുത്തി യിൽ എസ്.ഡി.പി.ഐ കൊടിമരം തകർത്ത് സംഘർഷത്തിന് നീക്കം. 16-ാം സ്ഥാപകദിനാചരണത്തോട് അനുബന്ധിച്ച് കാദർ പീടികയ്ക്കു സമീപം സ്ഥാപിച്ച കൊടിമരമാണ് ഇരുട്ടിൻ്റെ മറവിൽ നശിപ്പിച്ചത്. യാതൊരു സംഘർഷവുമില്ലാത്ത പ്രദേശത്ത് മനപൂർവം കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് എസ്.ഡി.പി.ഐ പാമ്പു രുത്തി ബ്രാഞ്ച് സെക്രട്ടറി എം ഷൗക്കത്തലി പ്രസ്‌താവിച്ചു. ഇരുട്ടിൻ്റെ മറവിലുള്ള ഇത്തരം പ്രവർത്തനങ്ങൾ ശക്തമായി നേരിടുമെന്നും ഷൗക്കത്തലി പ്രസ്‌താവിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..