ഞാറു നട്ട്, കൃഷിയെ അറിഞ്ഞ് വിദ്യാർഥികൾ

 



വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍കൃഷിയെ നേരിട്ട് അറിയാനും പരിചയപ്പെടാനുമായി 'കൃഷിയെ അടുത്തറിയാം' പദ്ധതി ഞാറ് നട്ടു അറിവിന്റെ ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍. പുതുതലമുറയെ കാര്‍ഷിക രംഗത്തേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വേങ്ങാട് ഊർപ്പള്ളി എൽ പി സ്കൂളാണ് 'കൃഷിയെ അടുത്തറിയാം' പദ്ധതി തുടങ്ങിയത്. ഊർപ്പള്ളി വയലിൽ ഞാറ് നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കൂത്തുപറമ്പ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സി പി രജീഷ് അധ്യക്ഷനായി. പി പവിത്രൻ, ഷമീർ ഊർപ്പള്ളി, ശൈലേഷ്, കെ ഹസീന, കെ അബൂബക്കർ, എസ് വിശാൽ, യശോധ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.