ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെ 1300ലേറെ പേര്‍ മരിച്ചതായി സൗദി അറേബ്യ

 



റിയാദ്: കനത്ത ചൂടില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെ 1300ലേറെ പേര്‍ മരിച്ചതായി സൗദി അറേബ്യ. മരിച്ച 1,301 പേരില്‍ 83 ശതമാനവും അനധികൃത തീര്‍ഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി കടുത്ത ചൂടില്‍ ദീര്‍ഘദൂരം നടന്നവര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.



95 തീര്‍ഥാടകര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം തലസ്ഥാനമായ റിയാദിലേക്ക് കൊണ്ടുപോയെന്നും മന്ത്രി പറഞ്ഞു. മരിച്ച പല തീര്‍ഥാടകരുടെയും പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തിരിച്ചറിയല്‍ നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.


മരിച്ച പലരെയും മക്കയില്‍ അടക്കം ചെയ്തു. മരിച്ചവരില്‍ 660ലധികവും ഈജിപ്തുകാരാണ്. ഇവരില്‍ 31 പേര്‍ ഒഴികെ എല്ലാവരും അനധികൃത തീര്‍ഥാടകരായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി. അനധികൃത തീര്‍ഥാടകരെ സൗദി അറേബ്യയിലേക്ക് പോകാന്‍ സഹായിച്ച 16 ട്രാവല്‍ ഏജന്‍സികളുടെ ലൈസന്‍സ് ഈജിപ്ത് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..