മയ്യിൽ: മെഡിക്കൽ ക്യാമ്പ് നടത്തി.
മെഡിക്കൽ ക്യാമ്പ് നടത്തി
മയ്യിൽ
പഴശ്ശി എട്ടാം മൈലിലുള്ള
ഗ്രാമിക സ്വശ്രയസംഘവും തളിപ്പറമ്പ മെഡിസിറ്റി സ്പെഷ്യലിറ്റി ലാബും സംയുക്തമായിഎട്ടാംമൈലിലെ വണ്ടർ കിഡ്സ് സ്കൂളിൽ വച്ചു മെഡിക്കൽ ക്യാമ്പ് നടത്തി. ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള വിവിധങ്ങളായ ടെസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ. യൂസഫ് പാലക്കൽ സംഘം പ്രസിഡന്റ് ശ്രീ.പി. വി പുരുഷോത്തമന്റെ അധ്യക്ഷ തയിൽ നിർവഹിച്ചുഎ.എം.എൽ.ഒ എ. സംസ്ഥാന ജനറൽ സെക്രട്ടറി വിവിധ ടെസ്റ്റ്‌കളുടെ കാലിക പ്രസക്തി വിശദീകരിച്ചു. കുഞ്ഞിരാമൻ മാസ്റ്റർ, ടി.സി. വിനോദ്, സംഘം സെക്രട്ടറി വി.സുധാകരൻ മാസ്റ്റർ, സി.കെ. അനിൽകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുതിയ അംഗങ്ങൾക്കുള്ള അംഗത്വവിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു

Comments
Post a Comment