തളിപ്പറമ്പ് : എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റില്‍.




തളിപ്പറമ്പ്: കാറില്‍ എം.ഡി.എം.എ കടത്തുകയായിരുന്ന തളിപ്പറമ്പ കുപ്പം സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മുക്കുന്നിലെ സൂപ്പി പോക്കറകത്ത് വീട്ടില്‍ എസ്.പി.മന്‍സൂര്‍(36), പുള്ളിയില്‍ വീട്ടില്‍ ഷുഹൈബ്(23)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമംഗങ്ങളും തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാലു, എസ്.ഐ പി.റഫീക്ക് എന്നിവരുടെനേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രി 7.40 ന് കരിമ്പം ഉദയ സ്വാശ്രയസംഘം ബസ്റ്റോപ്പിനടുത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് കെ.എല്‍.59 ഇസഡ്-6333 സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ പിടിയിലായത്. 4.638 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ശ്രീകണ്ഠാപുരത്തുനിന്നും എം.ഡി.എം.എ വാങ്ങി കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. പരിയാരംപ്രദേശത്തെ പ്രദേശത്തെ പ്രധാന എം.ഡി.എം.എ വില്‍പ്പനക്കാരനായ മന്‍സൂര്‍ നേരത്തെ മണല്‍കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ്. ഡാന്‍സാഫ് ടീം കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.