പാമ്പുരുത്തി മദ്രസയിൽ *ചന്ദ്രിക ദിനപത്രം നൂറുൽ മആരിഫ്* പദ്ധതിക്ക് തുടക്കമായി

 


പാമ്പുരുത്തി : മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന 'ചന്ദ്രിക നൂറുൽ മആരിഫ് പദ്ധതിക്ക് കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി തഅലീമുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസയിൽ തുടക്കമായി. മുസ്‌ലിം ലീഗ് 

പാമ്പുരുത്തി ശാഖ പ്രസിഡണ്ട് എം. ആദം ഹാജി മദ്രസ സദർ മുഅല്ലിം ശിഹാബുദ്ദീൻ ദാരിമി കച്ചേരിപ്പറമ്പിന് ചന്ദ്രിക കൈമാറി നിർവഹിച്ചു. പാമ്പുരുത്തി ശാഖ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ചന്ദ്രിക പ്രചാരണ സമിതി കൺവീനർ മൻസൂർ പാമ്പുരുത്തി ചന്ദ്രികയെ പരിചയപ്പെടുത്തി. സയ്യിദ് മിസ്ഹബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം മമ്മു മാസ്റ്റർ, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, 

ശാഖാ ട്രഷറർ എം അബ്ദുള്ള, വൈസ് പ്രസിഡണ്ട് വി.ടി അബൂബക്കർ, സെക്രട്ടറി എം പി അബ്ദുൽ ഖാദർ, 

മദ്രസ അധ്യാപകരായ എം മുഹമ്മദ് ഹനീഫ ഫൈസി, സിദ്ദീഖ് ദാരിമി , മുസ്തഫ മൗലവി , മുജീബ്റഹ്മാൻ റഹ്മാനി തുടങ്ങിയവർ സംബന്ധിച്ചു. ശാഖ പ്രചാരണ സമിതി ചെയർമാൻ എൻ.പി റിയാസ് സ്വാഗതവും കൺവീനർ കെ.സി മുഹമ്മറ് കുഞ്ഞി നന്ദിയും പറഞ്ഞു

      പാമ്പുരുത്തി സ്വദേശികളായ വി.ടി അബ്ദുൽ സലാം , കെപി മൻസൂർ, എം പി അബൂബക്കർ എന്നിവരാണ് ഒരു വർഷത്തേക്കുള്ള ചന്ദ്രിക ദിനപത്രങ്ങൾ സ്പോൺസർ ചെയ്തത്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം