ചന്ദ്രിക - അറിവിൻ തിളക്കം കൊളച്ചേരി എ യു പി സ്‌കൂളിലും

 


കൊളച്ചേരി: കൊളച്ചേരി എ യു പി സ്കൂളിൽ നടപ്പിലാക്കുന്ന *ചന്ദ്രിക ദിനപത്രം അറിവിൻ തിളക്കം* പദ്ധതിയുടെ ഉദ്ഘാടനം തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം താരാമണി ടീച്ചർക്ക് ചന്ദ്രിക ദിനപത്രം നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ് ക്യാമ്പയിൻ - കൊളച്ചേരി പഞ്ചായത്ത് പ്രചാരണ സമിതി കൺവീനർ മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു. കായച്ചിറ യൂണിറ്റ് പ്രചാരണ സമിതി ചെയർമാൻ കെ വി യൂസുഫ്, മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് ഒ.കെ റഷീദ്, പി ഷംസുദ്ദീൻ, അധ്യാപകരായ എം ശങ്കരനാരായണൻ മാസ്റ്റർ, എം ശ്രീജ ടീച്ചർ , പി പി പ്രതിഭ ടീച്ചർ സംസാരിച്ചു 

ഒ എം സുജാത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം നിഷ ടീച്ചർ നന്ദിയും പറഞ്ഞു

     ഖത്തർ കെ എം സി സി തളിപ്പറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കെ എം പി ഷംസീർ പന്ന്യങ്കണ്ടിയാണ് ഒരു വർഷത്തേക്കുള്ള 3 ചന്ദ്രിക പത്രങ്ങൾ സ്പോൺസർ ചെയ്തത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.