വിദ്യാഭ്യാസം മനുഷ്യ നന്മയെ ഉന്നം വെക്കുന്നതും മാനുഷിക മൂല്യങ്ങളെ ഉയർത്തുന്നതുമാകണമെന്ന് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ അഭിപ്രായപ്പെട്ടു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈ സ്കൂളിൽ വെച്ച് നടന്ന എസ് എസ് എൽ സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും ആദരിക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. വിശിജ, പഞ്ചായത്ത് മെമ്പർ എം.ടി. ഹസീന . ദാറുൽ ഹസനാത്ത് വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ ഹാജി, സ്കൂൾ പ്രിൻസിപ്പൽ സി സുഹൈൽ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. താജുദ്ധീൻ വാഫി, പി ടി എ പ്രസിഡന്റ് എൻ പി അഷ്‌റഫ് കടങ്ങോട് എക്സിക്യൂട്ടീവ് മെമ്പർമാരായ പി പി ഖാലിദ് ഹാജി, കെ കെ മുഹമ്മദലി, എൻ എൻ ശരീഫ് മാസ്റ്റർ, ബനിയാസ് മൊയ്‌തീൻ പള്ളിപ്പറമ്പ്, എം വി ഹുസൈൻ, സി എൻ അബ്ദുറഹ്‍മാൻ, അബ്ദുൽ റഹ്മാൻ ഹാജി വടക്കേമൊട്ട, സി ആലികുഞ്ഞി, കെ പി ആലിക്കുഞ്ഞി, അബ്ദുൽ കാദർ കൊടിയിൽ പി മമ്മു അബ്ദുൽ ഗഫൂർ പള്ളിപ്പറമ്പ് , സൈഫുദ്ധീൻ നാറാത്ത് മാനേജർ പി മുഹമ്മദ് കുഞ്ഞി എന്നി...