നെടുമ്പാശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് അപകടം: രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
കൊച്ചി: നെടുമ്പാശേരിയിൽ അമിത വേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു. സ്കൂട്ടർ യാത്രികരായിരുന്ന രണ്ടു യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഇജാസ്, ദേവിക, ഗോപിക എന്നിവർക്കാണ് ജീവൻ നഷ്ടമായത്. കാർ ഡ്രൈവർ സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്.
![]() |
| കാർ ഡ്രൈവർ സുഹൈൽ |
ഇന്ന് പുലർച്ചെ രണ്ടുമണിയോടെ എയർപോർട്ട് റോഡിലായിരുന്നു വാഹനാപകടം. എയർപോർട്ട് ഭാഗത്തെ ചായ കടയിൽ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെയാണ് അമിത വേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചു തെറിപ്പിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. മരിച്ച ഇജാസ് കർണാടക സ്വദേശിയാണ്. ദേവിക വയനാട് സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയുമാണ്.


Comments
Post a Comment