ഹൂതികൾക്കു നേരെ വൻ സൈനിക നീക്കം; 100യുദ്ധവിമാനങ്ങളുമായി സൗദി സഖ്യസേന:

 


സന :ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ സംയുക്‌തആക്രമണം ആരംഭിച്ച് യെമൻ സർക്കാരും സൗദി അറേബ്യയും. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം ചെറുക്കാൻ 'യെമൻ ഡോൺ' എന്ന പേരിൽ സംയുക്ത മിലിറ്ററി ക്യാംപെയ്ൻ ആരംഭിച്ചതായി യെമൻ സർക്കാർ അറിയിച്ചു. നൂറിലധികം യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തെന്നും യെമൻ സൈന്യത്തിന് പൂർണ പിന്തുണ നൽകുമെന്നും സൗദി സഖ്യസേന അറിയിച്ചു. ഹൂതികളുടെ നൂറിലധികം കേന്ദ്രങ്ങൾ ആക്രമിച്ചെന്നും അവർ പിടിച്ചെടുത്ത മേഖലകൾ തിരിച്ചുപിടിക്കും വരെ ആക്രമണം തുടരുമെന്നും സഖ്യസേന അറിയിച്ചുവിമതരുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്‌ഥാനമായ സനയെ മോചിപ്പിക്കാനും, ഭരണകൂട സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും, ഹൂതികളുടെ അട്ടിമറി അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ സൈനിക നടപടിയെന്ന് യെമൻ അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്റെ തലസ്ഥഥാനമായ സനയിൽ സായുധസേന "സ്ട്രാറ്റജിക് ഒഫൻസിവ്' ആരംഭിച്ചതായി സേന അറിയിച്ചു. നിലവിൽ സനയും കൂടുതൽ ജനസാന്ദ്രതയുള്ള വടക്കുപടിഞ്ഞാറൻ മേഖലകളും ഹൂതികൾ നിയന്ത്രണത്തിലാണ്. ചെങ്കടലിലെ ബാബ് അൽ മൻദേബ് കടലിടുക്ക് മേഖലയിലും സൈന്യത്തിന് വ്യോമസുരക്ഷ നൽകുന്നുണ്ടെന്നും സഖ്യസേന അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം