തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂര്‍ സ്വദേശികളെ പോലീസ് പിടികൂടി.




 തളിപ്പറമ്പ്:തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂര്‍ സ്വദേശികളെ പോലീസ് പിടികൂടി.

 സൗത്ത് തൃക്കരിപ്പൂര്‍ പൊറോപ്പാട് റായിസ മന്‍സിലില്‍ എസ്.കെ.പി.മുഹമ്മദ്‌റിയാസ്(30), എളമ്പച്ചി കണ്ണംകൈയിലെ സി.സി.ഹൗസില്‍ സി.സി.ഫൈസല്‍(34)എന്നിവരെയാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ നടത്തിയ വാഹനപരിശോധനയില്‍ തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ അറസ്റ്റ് ചെയ്തത്. 

ഞായറാഴ്‌ച്ച ഉച്ചക്ക് രണ്ടിന് ദേശീയപാതയില്‍ കുപ്പം മരത്തക്കാട്ട് ഐവര്‍പരദേവത ക്ഷേത്രത്തിന് സമീപം വെച്ചാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍-60 ജെ.-900 നമ്പര്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും 8000 രൂപ വിലമതിക്കുന്ന 1.92 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

 എ.എസ്.ഐ ഇബ്രാഹിം സീരകത്ത്, സീനിയര്‍ സി.പി.ഒമാരായ രാകേഷ്, പവിത്രന്‍ എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം