ബംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ രക്തസാക്ഷിയായി മലയാളി വ്യാപാരി

 


ബംഗളൂരു:നഗരത്തിലെ ഗതാഗതക്കുരുക്കും സഹായത്തിനായുള്ള സുഹൃത്തിന്റെ അഭ്യർഥനയോട് ആളുകൾ മുഖംതിരിച്ചതും കാരണം നഷ്ടമായത് വിലപ്പെട്ട ജീവൻ. ബംഗളൂരുവിലെ വ്യാപാരി മട്ടന്നൂർ ഉളിയിൽ സ്വദേശി കെ. കെ. സാജിറാണ് കഴിഞ്ഞ ദിവസം വാഹനമോടിക്കുന്നതിനിടെഹൃദയാഘാതമുണ്ടായി യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ച ത് മജസ്റ്റിക്കിൽ പച്ചക്കറിയും ഫ്രൂട്ട്സും സപ്ലൈ ചെയ്യുന്ന സാജിർ ബംഗളൂരുകർക്കിടയിൽ സുപരിചിതനാണ്. വ്യാപാരം തുമക്കുരുവിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച അർധരാത്രി സുഹൃത്തിനെ കാണാനുള്ള യാത്രയിൽ ഇലക്ട്രോണിക് സിറ്റിക്കടുത്ത് ചന്താപുര പാലത്തിലെത്തിയപ്പോഴാണ് സാജിറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഡ്രൈവിങ് വശമുണ്ടായിരുന്നില്ല. സാജിറിനെ രക്ഷിക്കുന്നതിനായി റോഡിലൂടെ കടന്നുപോയ പല വാഹനങ്ങൾക്കും സുഹൃത്ത് കൈ കാണിച്ച് സഹായം അഭ്യർഥിച്ചെങ്കിലും ആരും തയ്യാറായില്ല. തുടർന്ന് ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദിനെ വിവരമറിയിച്ചതിനെത്തുടർന്ന് കെ.എം.സി.സി പ്രവർത്തകൻ സലീം മാലിക്ക് സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്ക് വില്ലനായി. പാലത്തിൻ്റെ മധ്യഭാഗത്തായിരുന്നു വാഹനം നിർത്തിയിരുന്നതെന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായിരുന്നു.പാലത്തിലെ വാഹനങ്ങൾ മുഴുവൻ വശങ്ങളിലേക്ക് മാറ്റിയ ശേഷം ഗതാഗതക്കുരുക്ക് ഒരുവിധം അഴിച്ചാണ് സാജിറിനെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലപാലത്തിന് തൊട്ടുതാഴെ ആശുപത്രിയുണ്ടായിട്ടും കൃത്യസമയത്ത് എത്തിക്കാൻ കഴിയാതെ പോയതാണ് ജീവൻ നഷ്ടമാവാൻ കാരണം. പറക്കമുറ്റാത്ത ആറു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് വിട പറഞ്ഞത്. രോഗികൾക്ക് ചികിത്സ അനിവാര്യമായ സുവർണ്ണ മണിക്കൂറിൽ സാജിറിനെ എത്തിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് വൈദ്യശാസ്ത്രം കൈ മലർത്തുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കൻ മാത്രമേ സാധിച്ചുള്ളൂവെന്ന് സുഹൃത്ത് പറയുന്നു. അഞ്ചോ പത്തോ മിനുറ്റ് ദൂരത്തിനുള്ളിൽ എത്തേണ്ട സ്ഥലങ്ങളിൽ പോലും മണിക്കൂറുകളോളം ഗതാഗതക്കുരുകിൽ കുടുങ്ങിക്കിടാക്കേണ്ട അവസ്ഥ നഗരവാസികൾക്ക് സുപരിചിതമാണ്.

https://chat.whatsapp.com/HALPMG12l67EGpn3LC06si?mode=hqrc

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം