മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
കാസർകോട് മുള്ളേരിയയിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്കയിലെ നൗഫൽ (32) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ ഭാര്യവീട്ടിൽ നിന്ന് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് മിന്നലേറ്റത്. ഉടൻ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനായ നൗഫൽ, മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

Comments
Post a Comment