തളിപ്പറമ്പ നഗരസഭയില്‍ ഹരിതമിത്രം 2.0 ആപ്ലികേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
തളിപ്പറമ്പ നഗരസഭയില്‍ ഹരിതമിത്രം 2.0 ആപ്ലികേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു .മാലിന്യ ശേഖരണം ,ട്രാന്‍സ്പോര്‍ട്ടേഷന്‍ ., ട്രാൻസ്ഫർ, യൂസർ ഫീ, സംസ്കരണം എന്നിവയുടെ ഡിജിറ്റല്‍ മോണിറ്ററിങ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഹരിതമിത്രം ആപ്പ് 2.0 തളിപ്പറമ്പ നഗരസഭയില്‍ നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു . ആപ്ലികേഷന്‍ ഉപയോഗിക്കുന്നതിന് നഗരസഭ കൌണ്‍സില്‍ നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുള്ളതാണ് . നഗര സഭയിൽ നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന 35 അം ഗങ്ങള്‍ക്കും നഗരസഭ കൌണ്‍സില്‍ ഹാളില്‍ വച്ച് 30/09/2026 തിയ്യതിയിൽ IKM ടെക്നിക്കൽ ഓഫീസർ ജീജ ,ഹരിതമിത്രം ഇക്ക് ജില്ലാ ഇൻ ചാർജ് ഷൈനി, നഗരസഭ SPHIഎന്നിവര്‍ പരിശീലനത്തിന് നേതൃത്വ നല്കി . ആപ്ലികേഷന്‍ ന്റ്റെ പ്രവര്‍ത്തനത്തിന്റെ മുന്നോടിയായി QR CODE പതിക്കുന്നതിന് ഇന്ന് (03/10/2026) തിയ്യതിയിൽ തുടക്കമായി .ആരോഗ്യ കാര്യ സ്റ്റാന്‍റിങ് കമ്മിറ്റീ ചെയര്‍മാന്‍ പുല്ലായിക്കൊടി ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ഹബീബ് നഗർ, മുക്കോല വാർഡ് കളിൽ ഹരിതകർമസേനങ്ങങ്ങൾ QR കോഡ് പതിച്ചു.ആരോഗ്യകാര്യ സ്റ്റാന്‍റിങ് കമ്മിറ്റീ അംഗം പിപി ഇസ്മയില്‍ നഗരസഭ സെക്രട്ടറി കെ പി സുബൈർ,PHI മാരായ ലതീഷ്, രസിത, പ്രീഷ, ജൂന റാണി ഹരിതകര്‍മ സേന അംഗ ങ്ങള്‍ എന്നിവര്‍ പങ്കെടുത്തു .ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൌണ്‍സിലര്‍മാര്‍ക്കുള്ള പരിശീലനം നഗരസഭ ഹാളില്‍ വച്ച് നടക്കും ,വ്യാപരി പ്രതിനിധികളുമായുള്ള മീറ്റങ്ങും ഉടന്‍ ചേരുന്നതാണ് . മുഴുവൻ
വീട്ടുകാരും വ്യാപാരികളും പൂർണമായും ഇതുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി
തളിപ്പറമ്പ നഗരസഭ
3/10/2026


Comments
Post a Comment