യുവാവ് ദുബൈയിൽ മുങ്ങി മരിച്ചു. വിവാഹ ഒരുക്കത്തിനായ് നാട്ടിൽ വരാനിരിക്കെയാണ് അപ്രതീക്ഷിതമായ മരണം
കോഴിക്കോട് എളേറ്റിൽ സ്വദേശിയായ യുവാവ് ദുബൈയി കടലിൽ മുങ്ങി മരിച്ചു.
ചളിക്കോട് തയമാട്ടുമ്മൽ അലി ഹൈദർ (26) ആണ് അപകടത്തെ തുടർന്ന് മരിച്ചത്.
പ്രഭാത സവാരിക്കിടെ കടൽ പാലത്തിൽ നിന്ന് വെള്ളത്തിൽ വീണാണ് മരണം സംഭവിച്ചത്.
മരണപ്പെട്ട അലി ഹൈദർ വനിതാ ലീഗ് ബംഗളൂരു ജില്ലാ ട്രഷറർ, ഓൾ ഇന്ത്യാ കെഎംസിസി ബംഗളൂരു ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി പാലിയേറ്റീവ് ഹോം കെയർ പ്രവർത്തകയുമായ സാജിദാ ഖാദറിന്റെ സഹോദരി പുത്രനാണ്.
മയ്യിത്ത് ബുധനാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിക്കും.
വിവാഹത്തിനു വേണ്ടിയുള്ള പെണ്ണുകാണൽ ചടങ്ങിൽ നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി നിൽക്കുമ്പോഴാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

Comments
Post a Comment