കണ്ണാടിപറമ്പ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിങ്ങ് - PTA യുടെ നേതൃത്വത്തിൽ നടത്തുന്ന ഒതുക്കിത്തീർക്കൽ നടപടി ജനങ്ങൾ തിരിച്ചറിയുക.- റാഗിങ്ങ് ചെയ്ത വിദ്യാർത്ഥികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുക -ഡി വൈ എഫ് ഐ
കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർഥികളെ റാഗ് ചെയ്ത് ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായത്. കഴിഞ്ഞ രണ്ടു വർഷമായി കണ്ണാടിപ്പറമ്പ് ഗവൺമെന്റ് സ്കൂളിൽ റാഗിങ്ങ് വിഷയം പലതവണയായി നടന്നു വരികയാണ്. ഈ വിഷയങ്ങളൊക്കെ തന്നെ രാഷ്ട്രീയമായി കണ്ടുകൊണ്ട് വിഷയങ്ങളെല്ലാം ഒതുക്കി തീർക്കുന്ന നിലയാണ് നിലവിലെ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ ചെയ്യുന്നത്. ഹൈസ്കൂളിൽ ഈ വിഷയം ഉണ്ടായപ്പോൾ അവിടത്തെ അധ്യാപകരുടെയും സഹായത്തോടെയാണ് റാഗ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ ഇത്തരം നടപടി എടുക്കാത്ത രീതി സ്വീകരിച്ച് പോകുന്നത്. ഹൈസ്കൂളിൽ ഈ സംഭവം ഉണ്ടായ ഘട്ടത്തിൽ തന്നെ കഴിഞ്ഞവർഷം ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ആ സന്ദർഭത്തിൽ ബാത്റൂമിലെ സാധനസാമഗ്രികൾ നശിപ്പിച്ച വിദ്യാർത്ഥികളുടെ പക്കൽ നിന്ന് അതിന്റെ പൈസ ഈടാക്കിക്കൊണ്ട് മറ്റ് നടപടി ഒന്നും എടുക്കാതെ ഈ വിഷയം പോലീസുമായി ചേർന്ന് ചർച്ച ചെയ്തു തീർത്തു എന്നാണ് പറഞ്ഞത്.
ഇപ്പോൾ വീണ്ടും ഹയർസെക്കൻഡറിയിൽ ഈ വിഷയം വന്നിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ഇട്ട ഒരു ഫോട്ടോയുടെ പേരിൽ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത് ആക്രമിക്കുന്ന സംഭവമാണ് ഉണ്ടായിട്ടുള്ളത്. റാഗ് ചെയ്ത വിദ്യാർത്ഥികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ഇന്ന് രാവിലെ ഡിവൈഎഫ്ഐ സ്കൂൾ പ്രിൻസിപ്പൽ മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്കൂളിൽ നടക്കുന്ന സംഭവത്തെ സംബന്ധിച്ച് പോലീസിന് പരാതി നൽകാമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഉറപ്പു നൽകിയിട്ടുണ്ട്.
ഇത്തരം റാഗിങ്ങ് പോലുള്ള കാര്യങ്ങൾ സ്കൂളിൽ നടക്കുമ്പോഴും ഒരു കൂസലും ഇല്ലാതെയാണ് സ്കൂളിലെ പിടിഎ കമ്മിറ്റി നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ സ്കൂളിന് വേണ്ടിയുള്ള സ്കൂളിന്റെ പശ്ചാത്തല സൗകര്യത്തിനോ അക്കാദമിക്ക് കാര്യങ്ങളിലോ ഒരുതരത്തിലും ഇടപെടാതെ യാണ് സ്കൂൾ പിടിഎ മുന്നോട്ടുപോകുന്നത്. റാഗിങ്ങ് പോലുള്ള ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ പി ടി എ അധികാരികളുടെ ബന്ധു എന്ന പേരിൽ നടപടിയെടുക്കാത്ത നിലയും കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം പിടിഎയുടെ പ്രവർത്തനം കൊണ്ട് സ്കൂളിനോ സ്കൂളിലെ വിദ്യാർത്ഥികൾക്കോ പ്രയോജനം ഇല്ലാത്ത രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഇത് ജനങ്ങൾ തിരിച്ചറിയണം.

Comments
Post a Comment