റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.
വ്യോമഗതാഗതം പുനഃസ്ഥാപിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ച ഉണ്ടായ ആക്രമണങ്ങളിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അറിയിച്ചു. ആക്രമണത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വിമാനത്താവള സമുച്ചയത്തിന് നേരെ വ്യാഴാഴ്ച രണ്ടിടങ്ങളിലായാണ് ആക്രമണം നടന്നത്. ആദ്യ ആക്രമണം വിമാനത്താവളത്തിന്റെ പൊതു സൗകര്യങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണത്തിൽ ടെർമിനലിൽ നിർത്തിയിട്ടിരുന്ന സൗദി അറേബ്യൻ എയർലൈൻസിൻ്റെ വിമാനത്തിന് നാശനഷ്ടം സംഭവിച്ചു. സംഭവം നടക്കുമ്പോൾ വിമാനത്തിനുള്ളിൽ യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.


Comments
Post a Comment