കമ്പിൽ ഷോപ്പിന്റെ മറവിൽ വൻ എംഡിഎം വേട്ട. 1/2 kg എംഡിഎംഐയുമായി യുവാവ് പിടിയിൽ
![]() |
കമ്പിൽ ടൗണിൽ വൻ മയക്കു മരുന്ന് വേട്ട 473 ഗ്രാം MDMA യുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ:
ഓപ്പറേഷൻ തണ്ടർ ഇന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്പിൽ ടൌൺ ഭാഗത്തു നടത്തിയ പരിശോധനയിൽ ബി ആർ ലേബാൻ എന്ന കടയിൽ 462 ഗ്രാം MDMA യുമായി പെരുമാച്ചേരി കോട്ടപോയിൽ സ്വദേശി ബാദുഷ (32/2026) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സുഹൈൽ പി പി ക്കും ഗണേഷ് ബാബു പി വി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. തുടർന്ന് ടിയാന്റെ ബാലെനോ കാർ പരിശോധിച്ചതിൽ 11 ഗ്രാം MDMA യും കണ്ടെടുത്തു. പ്രതി MDMA യുമായി എത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കമ്പിൽ ഭാഗത്തു മൊത്തമായും ചില്ലറയായും മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ ബാദുഷ. കുറച്ചു ദിവസം ആയി പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതികളെ കണ്ടു പിടിക്കുന്നതിൽ
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ പുരുഷോത്തമൻ സി, രാജേഷ് ശങ്കർ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ജിജീഷ് സി, രതിക എ വി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. ടി കേസ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റ് നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിൽ ക്രൈ നമ്പർ : 72/2026 ആയി രജിസ്റ്റർ ചെയ്തു.പ്രതിയെ കണ്ണൂർ JFCM III കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.
ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നപശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.



Comments
Post a Comment