തളിപ്പറമ്പ് : പ്രാദേശിക ചരിത്രരചനയിൽ നാലാം തവണയും കെ വി മെസ്നക്ക് ഒന്നാം സ്ഥാനം
തളിപ്പറമ്പ്: പാച്ചേനി ഗവ: ഹൈസ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചന വിഭാഗത്തിൽ കെ.വി. മെസ്ന തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് ടു വിദ്യാർഥിനിയാണ്. തളിപ്പറമ്പ് ഗവ: മാപ്പിള യുപി സ്കൂൾ പ്രധാന അധ്യാപകൻ കെ വി മെസ്മറിന്റേയും കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ കെ ബീനയുടെയും ഏക മകളാണ്.

Comments
Post a Comment