ചലച്ചിത്ര പ്രവർത്തകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പെരിങ്ങോം സ്വദേശിനി ടി.ലേഖ (ലേഖ അംബുജാക്ഷൻ - 44) നിര്യാതയായി.




തളിപറമ്പ് : പ്രശസ്തചലച്ചിത്രപ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ടി.ലേഖ (ലേഖ അംബുജാക്ഷൻ - 44) നിര്യാതയായി അർബുദത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. ലേഖയുടെ കാൻസർ വിരുദ്ധ പോരാട്ടം സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരുന്നു. രണ്ടുവർഷം മുൻപാണ് രോഗം സ്‌ഥിരീകരിച്ചത്.


കുട്ടികളുടെ സംരക്ഷണവും പ്രകൃതിയും പ്രമേയമാക്കി 2019ൽ പുറത്തിറങ്ങിയ 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതസംവിധാനം എന്നിവ നിർവഹിച്ചതു ലേഖയാണ്. സിനിമയിൽ ശ്രദ്ധേയമായ വേഷവും ചെയ്തു. ചിത്രം സംവിധാനം ചെയ്‌തത്‌ ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരാണ്. നാഗാ വംശജരുടെ ജീവിതം പ്രമേയമാക്കി ചെയ്ത ഡോക്യുമെന്ററി ശ്രദ്ധ നേടി.

 സാമൂഹിക, കലാ, സാംസ്‌കാരിക രംഗത്തെ നൂറുകണക്കിനു പേർ പെരിങ്ങോത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. പരേതനായ അമ്പുവിന്റെയും തളിയിൽ കല്യാണിയുടെയും മകളാണ്. മക്കൾ: വിദ്യാർഥികളായ ആദികേശ്, അതിഥി (പിഇഎസ് വിദ്യാലയം പയ്യന്നൂർ). സഹോദരി: സിന്ധു (ബെംഗളൂരു). സംസ്കാരം നടത്തി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം