ട്രെയിൻ തട്ടി മരിച്ചവർ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും പ്ലസ് വൺ വിദ്യാർഥിയും

 


.ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചവർ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും പ്ലസ് വൺ വിദ്യാർഥിയും


കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അവനിക (14), അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പാർഥിവ് (16) എന്നിവരാണ് മരിച്ചത്.


തിരുവങ്ങൂർ പാണംകുളംകുനി സുരേഷിന്റെ മകളാണ് അവനിക. തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുധീഷിന്റെ മകനാണ് പാർഥിവ്.


ഇന്നലെ വൈകിട്ട് 5.45ഓടെയാണ് സംഭവം. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെന്നൈ എക്സ്പ്രസ് മെയിൽ ട്രെയിനാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.


റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം