കണ്ണപുരം : മൊട്ടമ്മലിൽ ടിപ്പർ ലോറിയിടിച്ച് വൈദ്യുത തൂൺ തകർന്നു

 



കണ്ണപുരം : മൊട്ടമ്മൽ പോസ്റ്റാഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിനു സമീപം വൈദ്യുത തൂണിൽ ടിപ്പർ ലോറിയിടിച്ച് തൂൺ തകർന്നു. ഇടിയിൽ തൂൺ പൊട്ടി ലോറിയുടെ മുകളിൽ തങ്ങി നിൽക്കുകയാണുണ്ടായത്. ഭാഗ്യവശാൽ വൈദ്യുത ലൈനിൽ തട്ടി ആളപായം ഉണ്ടായില്ല. . ഡ്രൈവർക്ക് സുരക്ഷിതനായി ലോറിയിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞു. ചെറുകുന്ന് കെ.എസ്.ഇ ബിയിലെ ജീവനക്കാർ എത്തി റോഡിലേക്ക് താഴ്ന്ന ലൈനുകൾ മുറിച്ചിളക്കിയശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിഞ്ഞത്. വൈദ്യുതി എത്രയും വേഗം പുന:സ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം