ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
തൃശൂര്‍: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുന്നയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ എറണാകുളം ഇരുമ്പനം സ്വദേശിനി സാന്ദ്ര സന്തോഷ് (29) ആണ് മരിച്ചത്.
തൂങ്ങിമരിച്ച നിലയിലാണ് സാന്ദ്ര സന്തോഷിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ 11.45ഓടെയാണ് സംഭവം പുറത്തറിയുന്നത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ മീറ്റിംഗില്‍ എത്താതിനാല്‍ സഹപാഠികള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സിന് സമീപത്തെ സബ് സെന്ററിനോടു ചേര്‍ന്നുള്ള റിസപ്ഷന് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Comments
Post a Comment