കണ്ണൂർ : പ്രതിശ്രുത വധുപുഴയില് ചാടി ജീവനൊടുക്കി.
പയ്യന്നൂര്: പ്രതിശ്രുത വധുപുഴയില് ചാടി ജീവനൊടുക്കി.
പയ്യന്നൂര്ടൗണിലെ മാളിലെ ജീവനക്കാരി കോറോം കാനായി മുക്കൂട് സ്വദേശിനി സി.ശ്രുതി(24)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഒക്ടോബര് 12 ന് വൈകുന്നേരം നാലിന്
കോറോം കൂര്ക്കരയില് പ്രവര്ത്തിക്കുന്ന കൗണ്സിലിങ്ങ് കേന്ദ്രത്തില് അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖില്, അഖിലിന്റെ അമ്മാവന് സുരേഷ് എന്നിവരോടൊപ്പം എത്തിയതായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഇറങ്ങി സ്കൂട്ടറിൽ കയറി പോവുകയായിരുന്നു. അമ്മാവൻ എം. ശ്രീധരൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ശ്രുതിയുടെ സ്കൂട്ടർ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി സ്കൂബാ ടീമിന്റെ സഹായത്തോടെ പയ്യന്നൂര് ഫയര് സ്റ്റേഷന് ഓഫീസര് സി.പി.രാജേഷിന്റെ നേതൃത്വത്തില് നടത്തിയ തിരച്ചിലിനിടെ പെരുമ്പ ചിറ്റാരി കൊവ്വല് റോട്ടറി ക്ലബ്ബ് റോഡ് തണല് ഇക്കോ പാര്ക്കിന് സമീപം പുഴയില് ഇന്ന് രാവിലെ 11.15 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കൗൺസിലിംഗ് കേന്ദ്രത്തിൽ സംസാരിച്ചു കൊണ്ടിരിക്കെ യുവതി തന്റെ സ്കൂട്ടറുമായി ആരോടും പറയാതെ ഓടിച്ചു പോകുകയായിരുന്നു.
പിന്നീട് രാത്രിയായിട്ടുംവീട്ടില് തിരിച്ചെത്തിയില്ല.

Comments
Post a Comment