മട്ടന്നൂരിൽ 153 ഗ്രാം എം ഡി എം എയുമായി പള്ളിക്കുന്ന് സ്വദേശിയായ യുവാവ് പിടിയിൽ






മട്ടന്നൂർ: മട്ടന്നൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫ് നടത്തിയ 'തൂഫാൻ' പ്രത്യേക പരിശോധനയിൽ 153.379 ഗ്രാം എം ഡി എം എയുമായി കണ്ണൂർ പള്ളിക്കുന്ന് സ്വദേശി എ പി നിസാം പോലീസിന്റെ പിടിയിലായി.


മട്ടന്നൂർ പാലോട്ട് പള്ളിക്ക് സമീപത്ത് വെച്ചാണ് ഇയാളെ പോലീസ് സംഘം സാഹസികമായി പിടികൂടിയത്. നാർക്കോട്ടിക് സെൽ എസ്ഐ ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. ജില്ലയിൽ പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം