മുട്ടം ദേഷപ്പെരുമ" പ്രകാശനം ഒക്ടോബർ 18ന്
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ മുട്ടം ഗ്രാമത്തിന്റെ പ്രാദേശിക ചരിത്രമടങ്ങിയ "മുട്ടം ദേശപ്പെരുമ" ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം ഒക്ടോബർ 18ന് മുട്ടം വെങ്ങര മാപ്പിള യു പി സ്കൂൾ ഹാളിൽ വച്ച് നടക്കും. കണ്ണൂർ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് യുവവ്യവസായി എസ് പി അബ്ദുറഹ്മാന് നൽകി നിർവഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം എസ് കെ പി സക്കരിയ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ബബിതകുമാരി, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി. സത്യഭാമ, വൈസ് പ്രസിഡണ്ട് മോഹനൻ കക്കോപ്രവൻ, മുട്ടം മഹല്ല് ഖത്തീബ് അനീസ് ഹസ്സൻ ഫൈസി, നാടകാചാര്യൻ ഇബ്രാഹിം വെങ്ങര, കെ പി കെ വെങ്ങര, മാടായി ഗ്രാമപഞ്ചായത്ത്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ടി പി അബ്ബാസ് ഹാജി ചെയർമാനും, എസ് എൽ പി മൊയ്തീൻ കൺവീനറും, എസ് എൽ പി മുഹമ്മദ് കുഞ്ഞി ട്രഷററുമായി 101 പേരടങ്ങിയ സ്വാഗതസംഘകമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം മുട്ടം മഹല്ല് ഖത്തീബ് ഹനീസ് ഹസ്സൻ ഫൈസി ഉദ്ഘാടനം ചെയ്തു. ടി പി അബ്ബാസ് ഹാജി അധ്യക്ഷനായി. ഡോ.ഉമർ ഫാറൂഖ് എസ് എൽ പി, എം കെ ബീരാൻ ഹാജി, നജീബ് മുട്ടം, എഡിറ്റർ എസ് എൽ പി സിദ്ദീഖ് മാടായി, വി പി അബ്ദുൽസലാം ഹാജി,കെ ഹാരിസ് മാസ്റ്റർ,ടി അയ്യപ്പൻ,കെ സി അബ്ദുസ്സലാം ഹാജി, കെ മൊയ്തീൻ ഹാജി, മനോഹരൻ വെങ്ങര, പി അഷ്റഫ്, എം മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വി ഹമീദ് ഹാജി,എസ് കെ പി അബ്ദുൽ ഖാദർ ഹാജി, എസ് എൽ പി മുഹമ്മദ് കുഞ്ഞി ഹാജി, എസ് മുത്തലിബ് ഹാജി, വി പി മുഹമ്മദലി മാസ്റ്റർ, എം ഇബ്രാഹിം ഹാജി,എസ് വി പി ഹാഷിം,എസ് വി പി ജലീൽ, ലത്തീഫ് മുട്ടം, പി വി അബ്ദുൽ ഗഫൂർ, കെ വാഹിദ്,നസീർ മുട്ടം, കെ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു. എസ് എൽ പി മൊയ്തീൻ സ്വാഗതവും, എസ് എ കാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.


Comments
Post a Comment