ന്യൂമാഹിയിൽ എം.ഡി.എം.എ വേട്ട; യുവതിയും യുവാവും പിടിയിൽ
ന്യൂമാഹി: സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയകൾക്ക് എതിരെ പോലീസിന്റെ നടപടികൾ തുടരുന്നതിനിടയിൽ ന്യൂ മാഹിയിൽ വൻ മയക്കുമരുന്ന് വേട്ട.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എം ഡി എം എയുമായി യുവതിയും യുവാവും പിടിയിലായി.
തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി റുബൈദ പി കെ (34), കോഴിക്കോട് വേളം സ്വദേശി അജ്മൽ വി പി (34) എന്നിവരാണ് പിടിയിലായത്.
ന്യൂമാഹി അഴീക്കലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസിന്റെ പരിശോധന.
ഇവരിൽ നിന്ന് 16.5838 ഗ്രാം എം ഡി എം എ പോലീസ് പിടിച്ചെടുത്തു. പിടിയിലായ റുബൈദയ്ക്ക് എതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ മുൻപും ലഹരി മരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
ന്യൂമാഹി എസ്ഐ രജിൻ രാജിന്റെ നേതൃത്വത്തിൽ എസ്എമാരായ അഭിഷേക്, അനിൽ കുമാർ, സി പി ഒമാരായ സുവിൻ, രചന എന്നിവരും തലശ്ശേരി എ എസ് പി സ്ക്വാഡും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.

Comments
Post a Comment