പരിയാരം മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയുടെ എൻട്രൻസിൽ 108 ആംബുലൻസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
പരിയാരം: മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയുടെ എൻട്രൻസിൽ 108 ആംബുലൻസുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിയാരം മെഡിക്കൽ കോളേജിലെ ട്രോളി ജീവനക്കാരനും രോഗിയും ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. തലശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ നിന്നും വന്ന 108 ആംബുലൻസ് മറ്റൊരു 108 ആംബുലൻസിൽ ഇടിക്കുകയായിരുന്നു. പരിക്ക് പറ്റിയ തലശ്ശേരി ഒഞ്ചിയം സ്വദേശികളായ രോഗി ബാലൻ (70), ബൈസ്റ്റാൻഡർ ലീല (62), പരിയാരം മെഡിക്കൽ കോളേജിലെ ട്രോളി ജീവനക്കാരൻ സനോജ് (40) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിന്റെ അടുത്തെത്തുമ്പോഴും വേഗത കുറയ്ക്കാതെ ഓവർ സ്പീഡിൽ വന്നതാണ് അപകടത്തിന് കാരണം

Comments
Post a Comment