തളിപ്പറമ്പ് മണ്ഡലത്തിലെ വികസന പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനം: തളിപ്പറമ്പ് MLA ശ്രീ ടി കെ ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടത് പ്രകാരം പി.ഡബ്ല്യു.ഡി മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

 


​തിരുവനന്തപുരം: തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ നിലവിലെ പ്രവൃത്തികളും വരാനിരിക്കുന്ന വികസന പദ്ധതികളും വിലയിരുത്തുന്നതിനായി ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ മന്ത്രിയുടെ ഓഫീസിൽ വെച്ച് അവലോകന യോഗം ചേർന്നു. എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വിവിധ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ബന്ധപ്പെട്ട മറ്റ് എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികളെ സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു.  

​പ്രധാന തീരുമാനങ്ങൾ:

​പുതിയ പാലങ്ങൾക്ക് അംഗീകാരം: ഈ വർഷത്തെ ബജറ്റിൽ ടോക്കൺ പ്രൊവിഷനായി ഉൾപ്പെടുത്തിയിരുന്ന കൊളന്തക്കടവ് പാലം, പാമ്പുരുത്തി പാലം എന്നിവ ഇത്തവണ തന്നെ അനുവദിക്കാൻ യോഗത്തിൽ ധാരണയായി. ഇവയുടെ പ്രാഥമിക പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.


​അടൂർ കടവ് പാലം ഉദ്ഘാടനത്തിന് സജ്ജമാക്കും: അടൂർ കടവ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്തി ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.


​ചൊറുക്കള - ബാവുപ്പറമ്പ് - മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡ്: കേസിൽ പെട്ട് കിടന്നിരുന്ന പ്രസ്തുത റോഡിന്റെ കാര്യത്തിൽ നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടത്തിയ സജീവമായ ഇടപെടലുകളുടെയും സമർപ്പിച്ച കൃത്യമായ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ വരും ഒക്ടോബർ 5-ന് ഫൈനൽ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും നിലവിൽ തകർന്നു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി അടിയന്തരമായി പാച്ച് വർക്കുകൾ നടത്തുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാൻ ബഹു. മന്ത്രി നിർദ്ദേശം നൽകി.  


ബജറ്റിൽ ടോക്കൺ പ്രൊവിഷനായി ഉൾപ്പെടുത്തിയിരുന്ന


പൊക്കുണ്ട് - തേർത്തല റോഡ് മെക്കാഡം ടാറിങ്,


​കാട്ടിലെപീടിക - തയ്യിലെവളപ്പ് റോഡ് മെക്കാഡം ടാറിങ് ,


​മയ്യിൽ ടൗൺ ബ്യൂട്ടിഫിക്കേഷൻ: മയ്യിൽ പഞ്ചായത്തിലെ ചെക്കിയാട്ടുകാവ് മുതൽ കണ്ടക്കൈ ജംഗ്ഷൻ വരെയുള്ള റോഡ് ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നടപ്പാത (Footpath), തെരുവ് വിളക്കുകൾ (Street Lights) എന്നിവയുടെ നിർമ്മാണം ഇത്തവണ തന്നെ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

​മറ്റ് പ്രധാന റോഡുകൾ: ടി.സി. പൂമംഗലം - പന്നിയൂർ - മടക്കാട് റോഡ്,


 ചപ്പാരപ്പടവ് - തേർത്തല - എരുവാട്ടി റോഡ്,


 കൂടാളി -തണ്ടപ്പുറം റോഡ് 

തുടങ്ങിയ റോഡ് പ്രവൃത്തികൾ അടിയന്തര പ്രാധാന്യത്തോടെ വേഗത്തിൽ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി.  

​ബജറ്റിൽ ടോക്കൺ പ്രൊവിഷനായി ഉൾപ്പെടുത്തിയവ ഉൾപ്പെടെയുള്ള പ്രവൃത്തികളുടെ തുടർന്നടപടികൾ വേഗത്തിലാക്കി ഈ വർഷം തന്നെ ആരംഭിക്കാൻ ബഹു. മന്ത്രി ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??