സർ സയ്യദ് കോളേജ് അലുംനി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ്വ:വിദ്യാർത്ഥി സഗമം 'തിരികെ - 2026' നടന്നു.

 


തളിപ്പറമ്പ് : സർ സയ്യദ് കോളേജ് അലുംനി കൂട്ടായ്മയുടെ നേതൃത്വത്തിൽ

പൂർവ്വ:വിദ്യാർത്ഥി സഗമം 'തിരികെ - 2026' കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു.

പ്രൊഫ. പി മൂസയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സർ സയ്യദ് കോളേജ് അലുമ്നി തളിപ്പറമ്പ് റീജിനൽ ചാപ്റ്റർ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ സ്വാഗതം പറഞ്ഞു.


ചടങ്ങിൽ സർ സയ്യദ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും ചരിത്ര അധ്യാപകനായിരുന്ന, പദ്മനാഭൻ സറിന്റെ അനുസ്മരണവും നടന്നു.


Rtd. പ്രൊഫ. ഇ.കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി.


പൂർവ്വ അധ്യാപകരായ ഡോ.നഫീസബേബി, പ്രൊഫ. ജസീന്ത ലുക്ക, അഡ്വ. എ ജെ ജോസഫ്, രാജേഷ് നമ്പ്യാർ, ഷാൻ മീരാൻ, മുഹമ്മദ് ഹനീഫ സി, സൈനുദ്ധീൻ കരിവെള്ളൂർ, മുഹമ്മദ് ബഷീർ കെ സി, മൂസാൻകുട്ടി വി കെ, മുസ്തഫ ടി, യു പി അബ്ദുറഹിമാൻ, പി എറമു തുടങ്ങിയവർ സംസാരിച്ചു.


വിടപറഞ്ഞ തങ്ങളുടെ 

പ്രിയ അധ്യാപകന്റെ ഓർമ്മകൾ പങ്കിടാനും,

പൂർവ്വ അധ്യാപക - വിദ്യാർത്ഥി കൂട്ടായ്‌മയ്ക്ക് ഒരിക്കൽകൂടി മാറ്റുക്കൂട്ടുന്നതിനും

'തിരികെ - 2026' ശ്രദ്ധേയമായി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??