മക്കളെ ചേർത്തുപിടിക്കാം" പ്രകാശനം ചെയ്തു.
കണ്ണൂർ: പ്രമുഖ മനശാസ്ത്ര വിദഗ്ധനും,ഗ്രന്ഥകാരനുമായ ഡോ: ഉമർ ഫാറൂഖ് എസ് എൽ പി യുടെ ഒൻപതാമത്തെ പുസ്തകമായ " മക്കളെ ചേർത്തുപിടിക്കാം"കണ്ണൂർ ചേമ്പർ ഹാളിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ പട്ടാന്നുരിന് നൽകി പ്രകാശനം ചെയ്തു. മാധവ റാവു സിദ്ധ്യ ആശുപത്രി ചെയർമാൻ എം പ്രമോദ് അധ്യക്ഷനായി.ആർ ജെ മുസാഫിർ പുസ്തക പരിചയം നടത്തി. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയരക്ടർ എം പി ഹസ്സൻ കുഞ്ഞി ഹാജി, പി സി വിജയരാജൻ, കണ്ണൂർ നഗരസഭ മുൻ ചെയർപേഴ്സൺ റോഷിനി ഖാലിദ്, ഇ. കെ ഹമീദ്, സഫ്വ മുൻ ചെയർമാൻ എസ് എൽ പി അബ്ദുൽ നാസർ, പ്രൊ. ഹമീദ് ടി.പി എന്നിവർ ആശംസകളർപ്പിച്ചു. ഡോ.ഉമർ ഫാറൂഖ് എസ് എൽ പി മറുമൊഴി നൽകി.കൈരളി ബുക്സ് എം ഡി അശോക് കുമാർ ഒ സ്വാഗതവും ജോഷിൽ കെ പി നന്ദിയും പറഞ്ഞു .
ഫോട്ടോ: ഉമ്മർ ഫാറൂഖ് എസ് എൽ പി യുടെ പുസ്തകം കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മാധ്യമ പ്രവർത്തകനായ രാധാകൃഷ്ണൻ പട്ടാന്നൂരിന് നൽകി പ്രകാശനം നിർവഹിക്കുന്നു.
റിപ്പോർട്ട് :SLP മുഹമ്മദ് കുഞ്ഞി
Mob 9567696501

Comments
Post a Comment