കണ്ണൂർ വിമാനത്താവളത്തിൽ സമഗ്ര വികസനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
കണ്ണൂർ വിമാനത്താവളം ഏവിയേഷൻ ഹബ്ബാക്കും
പൈലറ്റ് പരിശീലന കേന്ദ്രം ഉടൻ
മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്‌സും നാല് മെഗാവാട്ട് സോളാർ പദ്ധതിയും ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തെ ഒരു വർഷത്തിനകം ഏവിയേഷൻ ഹബ്ബാക്കി മാറ്റുമെന്നും പൈലറ്റ് പരിശീലന കേന്ദ്രം, ഹെലികോപ്റ്റർ ട്രെയിനിംഗ് സെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ് (MRO) സംവിധാനം എന്നിവ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.കൂടാതെ, വിദേശ സർവീസുകൾക്കായി 'പോയിൻ്റ് ഓഫ് കോൾ' പദവി നേടാൻ കേന്ദ്രവുമായി അടിയന്തര ഇടപെടൽ നടത്തുമെന്നും കൊച്ചിയിലെ സോളാർ ശേഷിയുടെ ഒരു ഭാഗം കണ്ണൂരിലേക്ക് മാറ്റുമെന്നും റൺവേ വികസനവുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ പ്രശ്‌നങ്ങൾക്ക് രണ്ട് മാസത്തിനകം പരിഹാരം കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Comments
Post a Comment