24 ഫോര്‍,ഏഴ്സിക്‌സര്‍!ഏകദിനത്തില്‍അതിവേഗഇരട്ടസെഞ്ച്വറി,'ഗില്ലാട്ടത്തില്‍'വിന്‍ഡീസ്തരിപ്പണം
ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ മൈതാനത്ത് വെടി ക്കെട്ട് ഇന്നിങ്‌സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. സെഞ്ച്വറിക്ക് പിന്നാലെ ഇരട്ടസെഞ്ച്വറി നേട്ടത്തിലുംതാരമെത്തി. 117പന്തില്‍നിന്നായിരുന്നു ഗില്‍ 200 റണ്‍സ് സ്‌കോര്‍ ചെയ്തത്. 24 ഫോറുംഏഴ്സിക്‌സുമാണ്താരത്തിന്റെഇന്നിങ്‌സില്‍ പിറന്നത്. ഏകദിന ചരിത്രത്തിലെ തന്നെ അതിവേഗഇരട്ടസെഞ്ച്വറിയണിത്.
406റണ്‍സിന്റെപടുകൂടന്‍ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക്മികച്ചഓപ്പണിങ്കൂട്ടുക്കെട്ടോകെയാണ് തുടങ്ങിയത്. 75 പന്തില്‍ നിന്ന് 101റണ്‍സ്എടുത്ത് രോഹിത്മടങ്ങിയെങ്കിലും ഒരു വശത്ത് നിന്ന് തകര്‍പ്പന്‍ അടികളോടെ ഗില്‍ കളം നിറഞ്ഞു. നേരത്തെ വെറും 70 പന്തുകളില്‍നിന്ന്5സിക്‌സറുകളുടെയും 12 ഫോറുകളുടെയുംഅകമ്പടിയോടെയാണ് ശുഭ്മാന്‍ ഗില്‍ തന്റെ സെഞ്ച്വറിപൂര്‍ത്തിയാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍-രോഹിത് കൂട്ട്‌കെട്ട് 22 ഓവറില്‍ 213റണ്‍സ്പാട്ണര്‍ഷിപ്പ് ആണ്പടത്തുയര്‍ത്തിയിരിക്കുന്നത്. ഏകദിന ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കെതിരെ 400 റണ്‍സ് സ്വന്തമാക്കിയ കരീബിയന്‍ സംഘം, ആതിഥേയര്‍ക്ക് മുന്നില്‍ 406 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ്ഉയര്‍ത്തിയത്.

Comments
Post a Comment