കൊളച്ചേരി : വളാഞ്ചേരി വട്ടപ്പാറ വയാഡക്റ്റ് പാലത്തിന് മുകളിൽ വെച്ച് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് കണ്ണൂർ കൊളച്ചേരി സ്വദേശി അഭിജിത്ത് മരണപ്പെട്ടു.
മയ്യിൽ: മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ കൊളച്ചേരി സ്വദേശിയായ യുവാവ് മരിച്ചു. കൊളച്ചേരി ലെനിൻ റോഡിലെ ചെമ്പകശ്ശേരി വീട്ടിൽ അഭിജിത്ത് (26) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30-ഓടെ വളാഞ്ചേരി വയഡക്ട് പാലത്തിന് മുകളിലായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് എസിപി ഷീറ്റ് വർക്കിനായി പോവുകയായിരുന്ന ലോറി വയഡക്ട് പാലത്തിന് മുകളിൽ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു.
വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്ത് എത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ചും മറ്റും ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിജിത്തിന്റെ മൃതദേഹം തിരൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിൽ എത്തിക്കുന്ന മൃതദേഹം അഴിക്കോട്ട് സംസ്‌കരിക്കും. കൊളച്ചേരിയിലെ രാജീവന്റെയും പരേതയായ സുമയുടെയും മകനാണ് അഭിജിത്ത്. സഹോദരൻ: ആദർശ്.


Comments
Post a Comment