കണ്ണൂർ : ഓപ്പറേഷന്‍ തണ്ടര്‍: 17 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയിലായി

 



പയ്യന്നൂർ: 17 കിലോ കഞ്ചാവുമായി ഒഡീഷയില്‍ നിന്ന് വരികയായിരുന്ന പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ദശരത് മണ്ഡല്‍ എന്നയാളെ പയ്യന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍. വൈശാഖിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. 


കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.


ഇയാള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വലിയതോതില്‍ കഞ്ചാവ് എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് പിടിക്കപ്പെട്ട ദശരത് മണ്ഡല്‍. ഒഡീഷയില്‍ നിന്ന് ഇയാള്‍ ഇതിനുമുമ്പും കഞ്ചാവുമായി കേരളത്തിലേക്ക് വന്നിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളുടെ കൂട്ടാളികളെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. 


ഒഡീഷയില്‍ നിന്ന് ഇയാള്‍ കഞ്ചാവുമായി പയ്യന്നൂര്‍ ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസിന്റെ തുടര്‍നടപടികള്‍ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ നടക്കും.


https://chat.whatsapp.com/JrWJdpxwutBItHkuOu5gRg?mode=g

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??