മയ്യിൽ : കല്യാണ വീട്ടിൽ മിഠായി തൊണ്ടയിൽ കുരുങ്ങി ശ്വാസതടസ്സം നേരിട്ട പതിനൊന്നുകാരന് രക്ഷകയായി ആശാവർക്കർ; സുജാതയ്ക്ക് നാടിന്റെ ആദരം.

 





കല്യാണ വീട്ടിൽ മിഠായി തൊണ്ടയിൽ കുരുങ്ങി ശ്വാസതടസ്സം നേരിട്ട പതിനൊന്നുകാരന് രക്ഷകയായി ആശാവർക്കർ; സുജാതയ്ക്ക് നാടിന്റെ ആദരം



കുറ്റ്യാട്ടൂർ: തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ആശാവർക്കർ. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ കോയ്യോട്ടു മൂലയിലെ ആശവർക്കർ സുജാത ഇ.വി ആണ് തൻ്റെ പ്രഥമ ശുശ്രൂഷാ മികവിലൂടെ ഒരു വലിയ ദുരന്തം ഒഴിവാക്കി നാടിൻ്റെ പ്രശംസ പിടിച്ചുപറ്റിയത്.


സംഭവം ഇങ്ങനെ:

ചെറുപഴശ്ശിയിൽ നടന്ന ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുജാത. ഇതിനിടെയാണ് 11 വയസ്സുള്ള കുട്ടിയുടെ തൊണ്ടയിൽ മിഠായി കുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ സംഭവത്തിൽ ആളുകൾ പരിഭ്രാന്തരായെങ്കിലും, ഒട്ടും സമയം പാഴാക്കാതെ സുജാത കുട്ടിക്ക് ശാസ്ത്രീയമായി പ്രഥമ ശുശ്രൂഷ നൽകുകയും തൊണ്ടയിൽ കുടുങ്ങിയ മിഠായി സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു.


അഭിനന്ദനപ്രവാഹം

മാതൃകാപരമായ സേവനം കാഴ്ചവെച്ച് കുട്ടിയുടെ ജീവൻ രക്ഷിച്ച ആശവർക്കർ സുജാത ഇ.വിയെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എം.വി സുശീല, ടി. രാജൻ, പി.വി കോമള, ഇന്ദിര എം, കെ.പി നാരായണൻ, കെ. അച്ചുതൻ, കെ. പ്രദീപൻ, ഷീബ ഇ.കെ, ശൈലജ എം.പി, ജുവൈരിയ കെ.വി, ഹെൽത്ത് ഇൻസ്പെക്ടർ (H I) പ്രകാശൻ കെ.എൻ തുടങ്ങി മറ്റ് ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും സംബന്ധിച്ചു. സുജാതയുടെ അവസരോചിതമായ ഈ ഇടപെടലിനെ ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഹാർദ്ദവമായി പ്രശംസിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??