കണ്ണൂർ : കാർ മറിഞ്ഞ് യുവാവ് മരിച്ചു

 



മട്ടന്നൂർ':  ഇരിട്ടി-മട്ടന്നൂർ റൂട്ടിൽ കളറോഡ് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.


കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാങ്കോട്ട് ഹൗസിൽ ജയരാജിൻ്റെ മകൻ സി സായന്ത്‌ (25) ആണ് മരിച്ചത്. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.


അഭിരാം (25), ഹൃഷിരാജ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1.15 ഓടെയാണ് അപകടം. 


ഇരിട്ടി ഭാഗത്ത് നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. മട്ടന്നൂർ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??