കണ്ണൂർ നഗരത്തിലെ കിണറ്റിൽ നാറാത്ത് സ്വദേശിയായ യുവാവ് മരിച്ച നിലയിൽ
കണ്ണൂർ: നഗരത്തിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കി ബസാറിലെ ജിംനേഷ്യത്തോട് ചേർന്ന കിണറ്റിൽ ആണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നാറാത്ത് കാക്കത്തുരുത്തി ലക്ഷ്മി ഭവനിൽ ശശിധരൻ്റെ മകൻ കെ. ഷിനിലിനെ (40) മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി.
ഇന്ന് മരണപ്പെട്ട എടപ്പട്ടയിലെ ലക്ഷ്മി എന്നവരുടെ മകൻ സനലിൻ്റെ മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം ഉച്ചയ്ക്ക് കായലോരത്തിനു സമീപം പൊതുദർശനത്തിനു വെക്കുന്നതും തുടർന്ന് വീട്ടിലേയ്ക്ക് എടുത്ത് ദർശത്തിനു ശേഷം കൃത്യം 2 മണിയ്ക്ക് പയ്യാമ്പലം സ്മശാനത്തിലേയ്കൊണ്ടുപോകുന്നതാണ്. ഇത് അറിയിപ്പായി കരുതുക.

Comments
Post a Comment