ഊരാളുങ്കൽ കോ ഓപ്പ് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ അന്തരിച്ചു
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ULCCS-നെ വിജയകരമായി നയിച്ചുവരുന്ന പാലേരി രമേശൻ വിടവാങ്ങി.
കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യംപ്രാദേശിക തൊഴിലാളി കൂട്ടായ്മയായിരുന്ന ULCCS, ഇൻഫ്രാസ്ട്രക്ചർ, ഐ.ടി (UL Cyberpark), ടൂറിസം, എജ്യുക്കേഷൻ ഉൾപ്പെടെയുള്ള വൻകിട മേഖലകളിലേക്ക് വളർന്നത് പാലേരി രമേശന്റെ നേതൃപാടവത്തിലൂടെയാണ്വാഗ്ഭടാനന്ദ ഗുരുദേവന്റെ ദർശനങ്ങളെ മുൻനിർത്തി, കൃത്യനിഷ്ഠയും നിർമ്മാണ നിലവാരവും അഴിമതിരഹിതമായ പ്രവർത്തനങ്ങളും
ഉറപ്പാക്കിക്കൊണ്ട് പ്രസ്ഥാനത്തെ ആഗോള തലത്തിൽ ശ്രദ്ധേയമായ സഹകരണ മാതൃകയാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. മികച്ച സഹകരണ സംഘാടകനുള്ള അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. റോബർട്ട് ഓവൻ അവാർഡ്, ഗ്ലോബൽ കടത്തനാടൻ അവാർഡ്, ദേശീയ പാത അതോറിറ്റിയുടെ NHAI ബെസ്റ്റ് പെർഫോമർ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ലളിതമായ ജീവിതശൈലിയും സമഗ്രമായ വികസന കാഴ്ചപ്പാടുമാണ് അദ്ദേഹത്തിന്റെ സംഘാടക മികവിന് കരുത്തേകുന്നത്.

Comments
Post a Comment