കണ്ണൂർ : അനധികൃതമായി മാലിന്യങ്ങൾ ചെങ്കൽ ക്വാറിയിൽ തള്ളിയതിന് നടപടിയെടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 



പരിയാരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പനങ്ങാട്ടൂർ എന്ന സ്ഥലത്ത് പ്രവർത്തനം നിലച്ച ചെങ്കൽ ക്വാറിയിൽ വൻതോതിൽ മാലിന്യങ്ങൾ തള്ളി മണ്ണിട്ടു മൂടുന്നതായ പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, നടത്തിയ പരിശോധനയിൽ വൻതോതിൽ മാലിന്യങ്ങൾ തള്ളുകയും അതിന് മുകളിൽ മണ്ണിടുകയും മാലിന്യങ്ങൾ ക്വാറിടുടെ പലയിടങ്ങളിൽ കൂട്ടിയിടുകയും ചെയ്യുന്നതായി കണ്ടെത്തി. ക്വാറി ഉടമയായ ഫൈസാൻ സി എന്നവർക്ക് 10000 രൂപ പിഴ ചുമത്തുകയും അടിയന്തിരമായി മാലിന്യങ്ങൾ ക്വാറിയിൽ നിന്നും മാറ്റാൻ നിർദേശം നൽകുകയും ചെയ്തു. ഈ ക്വാറിയിൽ വേസ്റ്റ് തള്ളിയതിന് ഗ്രാമ പഞ്ചായത്ത് മറ്റു രണ്ട് പേർക്ക് കഴിഞ്ഞയാഴ്ച 20000 രൂപ ചുമത്തിയിരുന്നു. തളിപ്പറമ്പ, പരിയാരം പ്രദേശങ്ങളിൽ നിന്നും കൺസ്ട്രക്ഷൻ മാലിന്യങ്ങൾ എന്ന വ്യാജേന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ജൈവ അജൈവ മാലിന്യങ്ങൾ അംഗീകാരം ഇല്ലാതെ സ്വീകരിച്ച് ക്വാറി മൂടുന്ന ആവശ്യത്തിലേക്കായാണ് ക്വാറിയിൽ കൊണ്ട് തള്ളുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അംഗീകാരം ഇല്ലാത്ത ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെയും മാലിന്യങ്ങൾ കൈമാറുന്ന സ്ഥാപനങ്ങൾക്ക് എതിരെയും നടപടികൾ സ്വീകരിക്കുവാൻ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് സ്‌ക്വാഡ് ലീഡർ ശ്രീ അഷറഫ് പി പി അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ലീഡർ ശ്രീ അഷ്‌റഫ്‌ പി പി ടീം അംഗം ശ്രീ ജിഷ്ണുരാജ് എം, ദിബിൽ സി കെ പരിയാരം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി മിനി കെ വി ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജലി എം വി എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.