ബൈക്ക് യാത്രികനെ കൊള്ളയടിച്ചു: സംഘത്തെ അതിസാഹസികമായി പിടികൂടി കണ്ണൂർ ടൗൺ പോലീസ്

 



കണ്ണൂർ: താണ സ്വദേശിയായ സി. എച്ച്. താരിഖിന്റെ മോട്ടോർ സൈക്കിൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഫോണും പണവും എടിഎം കാർഡും കൊള്ളയടിച്ച മൂന്നംഗ സംഘത്തെ കണ്ണൂർ ടൗൺ പോലീസ് അതിസാഹസികമായി പിടികൂടി. വടകര കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ധീൻ(43), മൊകേരി സ്വദേശി അനീഷ്(44), കൂടരിഞ്ഞി സ്വദേശി ബിനോയ്(42) എന്നിവരാണ് അറസ്റ്റിലായത്.


ജൂലൈ 30-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറക്കണ്ടി ഭാ​ഗത്തു നിന്നും മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന താരിഖിനെ തടഞ്ഞ് വച്ച് പ്രതികൾ മൂർച്ചയേറിയ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഫോണും പണവും എടിഎം കാർഡും കൊള്ളയടിച്ചത്. കൂടാതെ എടിഎമ്മിന്റെയും യുപിഐയുടെയും പിൻ നമ്പറുകളും പ്രതികൾ കൈക്കലാക്കിയിരുന്നു.


മംഗലാപുരം ഭാഗത്തേക്ക് കടന്ന പ്രതികൾ പാപ്പിനിശ്ശേരിയിലുള്ള എടിഎമ്മിൽ കയറി മുഖമൂടി ധരിച്ച് പണം പിൻവലിക്കുകയും, മൊബൈൽ ഉപയോഗിച്ച് യുപിഐ പെയ്‌മെന്റുകൾ നടത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാങ്കേതിക തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ ടൗൺ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.


മംഗലാപുരം ഭാഗത്തുനിന്ന് തിരിച്ചു വരുന്ന വഴി, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ ടൗൺ സബ് ഇൻസ്പെക്ടർ മാരായ ടി. എം. വിപിൻ, വൈഷ്ണവ് സീനിയർ സിവിൽ പോലീസ് ഓഫീസറായ ബൈജു സിവിൽ പോലീസ് ഓഫീസർമാരായ കിരൺ, ലതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം സിനിമാ സ്റ്റൈലിലാണ് പ്രതികളെ അതിസാഹസികമായി വലയിലാക്കിയത്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.