ആരാധകരെ ശാന്തമാകൂ : ഫിഫ ലോകകപ്പ് ലൈവ് കാണാം; സംപ്രേഷണ അവകാശം ഉറപ്പിച്ച് 'സീ എൻ്റർടെയ്ൻമെൻ്റ്




ന്യൂയോർക്ക്:ആശങ്കകൾക്ക് വിരാമം. ഇന്ത്യയിലെ ആരാധകർക്ക് ഫിഫ ലോകകപ്പ് ഫുട്ബോൾ ലൈവായി തന്നെ കാണാം. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് സ്വന്തമാക്കി. സീ പുതിയതായി ആരംഭിച്ച് യുനൈറ്റ് 8 സ്പോർട്സ് ചാനലിലൂടെ ടെലിവിഷനിൽ മത്സരങ്ങൾ ലൈവ് കാണാം. സീ 5 ആപ്പിലൂടെ മൈബൈലിലും മത്സരങ്ങൾ ലൈവ് കാണാം.


യുനൈറ്റ് 8 സ്പോർട്സ്, യുനൈറ്റ് 8 സ്പോർട്സ് 1, യുനൈറ്റ് 8 സ്പോർട്സ് 1 എച്ഡി (ഹിന്ദി), യുനൈറ്റ് 8 സ്പോർട്സ് 2, യുനൈറ്റ് 8 സ്പോർട്സ് 2 എച്ഡി (ഇം​ഗ്ലീഷ്) എന്നീ ചാനലുകളാണ് ടെലിവിഷനിൽ സംപ്രേഷണം. ലോകകപ്പ് കൂടാതെ ഫിഫയുടെ 2026 മുതൽ 2034 വരെയുള്ള എല്ലാ മത്സരങ്ങളും സീ സംപ്രേഷണം ചെയ്യും. 8 വർഷത്തെ കരാറാണ് കമ്പനി സ്വന്തമാക്കിയത്.


ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് പോരാട്ടങ്ങൾ ഈ മാസം 11 മുതലാണ് ആരംഭിക്കുന്നത്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് വേദികൾ. മെക്സിക്കോ സിറ്റിയിലാണ് ഉദ്ഘാടന പോരാട്ടം. മെക്സിക്കോയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റമുട്ടുക.


2026, 2030 പുരുഷ ഫിഫ ലോകകപ്പുകൾ, 2027ലെ ഫിഫ വനിതാ ലോകകപ്പ്, അണ്ടർ 17, അണ്ടർ 20 (പുരുഷ, വനിതാ) ലോകകപ്പുകൾ, ഫുട്ബാൾ ലോകകപ്പ്, ഇന്റർകോണ്ടിനന്റൽ കപ്പുകൾ, ഫിഫ ഡോക്യുമെന്ററി സീരീസുകൾ അടക്കമുള്ളവയും സംപ്രേഷണം ചെയ്യാനുള്ള അവകാശങ്ങളാണ് 8 വർഷ കരാറിലൂടെ സീ സ്വന്തമാക്കിയിരിക്കുന്നത്. 8 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സീ സ്പോർട്സ് ബ്രോഡ്കാസ്റ്റിങ് രം​ഗത്തേക്ക് കരുത്തോടെ തിരിച്ചെത്തുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..