ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു;
തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനി മോൾ ഉസ്മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാന്റെ ജയം. ഇടത് സ്ഥാനാർഥിയായി മുഹമ്മദ് മുഹസിൻ ആയിരുന്നു ഉണ്ടായിരുന്നത്. മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഷാനിമോൾ ഉസ്‌മാൻ പിന്നീട് കെപിസിസിയിലും എഐസിസിയിലും അംഗമായി. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ, ആലപ്പുഴ നഗരസഭാ മുൻ അധ്യക്ഷ എന്ന നിലയിലും പ്രവർത്തിച്ചു. 2019ൽ അരൂരിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയസഭയിൽ എത്തുന്നത്. 2026ൽ അരൂരിൽ നിന്ന് വീണ്ടും സഭയിൽ എത്തുകയായിരുന്നു.

Comments
Post a Comment