ടിക്ടോക്കിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു

ഷാർജയിൽ കുത്തേറ്റ് മരണപ്പെട്ട 
ഇസ്മായിൽ പൊന്നൻ തെക്കുമ്പാട് ( ഇപ്പോൾ താമസം നെരുവമ്പ്രം താമസം )  




ടിക്ടോക്കിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു



കണ്ണൂർ :ഷാർജയിൽ കണ്ണൂർ സ്വദേശി


കുത്തേറ്റ് മരിച്ചു. ഇസ്‌മായിൽ പൊന്നാരം എന്ന ഇബ്രാഹിം കുട്ടിയാണ് മരണപ്പെട്ടത്. ഷാർജ അൽ നഹ്‌ദയിലാണ് സംഭവം നടന്നത്. ടിക്ടോക് ആപ്പിലെ മലയാളികൾ തമ്മിലുള്ള പ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.


പ്രതി മലയാളിയാണന്നാണ് വിവരം. ടിക്ടോക്കിൽ പരസ്‌പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് മുമ്പ് ഇവർ ടിക്ടോക്കിൽ നടത്തിയ വെല്ലുവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെതുടർന്ന് ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..