മാനന്തവാടിയിലെ യുവതിയുടെ മരണം ; ഭർത്താവിനും വീട്ടുകാർക്കും എതിരെ കുടുംബം

 




കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിനുള്ളിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് സ്വദേശിനി അഫസില(27)യെയാണ് തിങ്കളാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ മരണത്തിൽ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.


അഫ്‌സിലയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മാവൻ കേളോത്ത് സുലൈമാൻ മാനന്തവാടി പോലീസിൽ പരാതി നൽകി. ജാബിറും അദ്ദേഹത്തിൻ്റെ വീട്ടുകാരും അഫ്സിലയെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. മുൻപും പലതവണ കുടുംബവഴക്കുകൾ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുടെ മധ്യസ്ഥതയിലാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. എട്ടും ആറും വയസ്സുള്ള കുട്ടികളും 11 മാസം മാത്രം പ്രായമുള്ള മറ്റൊരു കുഞ്ഞും അഫ്സിലയ്ക്കുണ്ട്.


എന്ത് പ്രശനങ്ങളുടെങ്കിലും കൗൺസിലിംഗിന് പോകാൻ ശ്രമിക്കുക

Comments