വാണിജ്യ എൽപിജി സിലിണ്ടറിന് 42 രൂപയുടെ വർധനവ്;
ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർധനവ്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. 42 രൂപയോടെ വർധനവോടെ ഇനി മുതൽ ഡൽഹിയിൽ സിലിണ്ടറിന് 3,113.5 രൂപ നൽകണം, നേരത്തെ ဧက ഇത് 3,071.5 രൂപയായിരുന്നു.
രാജ്യം ഇന്ധന പ്രതിസന്ധി നേരിട്ടേക്കാമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മറ്റൊരു വിലക്കയറ്റം.കൊൽക്കത്തയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 53.50 രൂപയായാണ് വർധിച്ചത്. ഇതോടെ സിലിണ്ടറിന് 3,255.5 രൂപയായി. കൂടാതെ 5 കിലോഗ്രാം ഫ്രീ ട്രേഡഡ് എൽപിജി സിലിണ്ടറുകളുടെ വില 11 രൂപ വർധിച്ച് ഡൽഹിയിൽ 821.5 രൂപയുമായി. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

Comments
Post a Comment