നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു; മൂ ന്നുപേർക്ക് ദാരുണാന്ത്യം
മലപ്പുറം: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു. വ്യാഴാ ഴ്ച രാത്രിയിൽ മലപ്പുറം കോഹിന്നൂരിൽ വ ച്ചുണ്ടായ അപകടത്തിൽ തൃശൂർ പന്നിത്ത ടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന ബന്ധു ജ ഹാൻ എന്നിവരാണ് മരിച്ചത്.കോഴിക്കോട്ടു നിന്ന് തൃശൂരിലേക്കുള്ള യാ ത്രയ്ക്കിടെയാണ് ദാരുണ സംഭവമുണ്ടായ ത്. അപകടം നടന്ന ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവ രുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നട പടികൾ സ്വീകരിച്ചു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ ത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോ സ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.

Comments
Post a Comment