ഡൽഹിയിൽ റസ്‌റ്ററന്റിൽ തീപിടിത്തം: 20 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ.

 

ഡൽഹിയിൽ റസ്‌റ്ററന്റിൽ തീപിടിത്തം: 20 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ.


ന്യൂഡൽഹി :തെക്കൻ

ഡൽഹിയിലെ മാളവ്യ നഗറിൽ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തിൽ 20 മരണം. അപകടത്തിൽ 11 പേർക്ക് പൊള്ളലേറ്റതായാണ് വിവരം.

'ലെമൺ ഗ്രീൻ' റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 8.50 ഓടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് 9.45 ഓടെ ഫയർ ഫോഴ്സിനു സന്ദേശം ലഭിക്കുകയും നെഹ്റു പ്ലേസ് ഫയർ സ്‌റ്റേഷനിൽ നിന്നുള്ള സംഘം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.പത്ത് ഫയർ ഫോഴ്സ‌് യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. പൊള്ളലേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..