കണ്ണൂർ : ഗൾഫിലേക്ക് മടങ്ങാനിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
ലീവിന് നാട്ടിലേക്ക് പോയ യുവാവ് അവധി കഴിഞ്ഞു വെള്ളിയാഴ്‌ച ദുബൈയിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വീണു മ,രിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീർ (32) ആണ് മ,രിച്ചത്. ദേര നാസർ സ്ക്വയറിൽ ജോലി ചെയ്‌തു വരികയായിരുന്നു. മയ്യിത്ത് വ്യാഴാഴ്‌ച നാല് മണിക്ക് ആറാം മൈൽ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മൂസ-നസീറ ദമ്പതികളുടെ മകനാണ് സൻഫീർ. സഫ്രീന, ഖദീജ, പരേതനായ ഷർഹാൻ എന്നിവർ സഹോദരങ്ങളാണ്

Comments
Post a Comment