ഹൈക്കോടതി മുന്‍ ജീവനക്കാരനായ ഷാജിയും സുധയും തമ്മില്‍ സൗഹൃദത്തില്‍, ബന്ധം വീട്ടിലറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്ന സുധയുടെ ഭീഷണി പ്രകോപനമായി. മുഷ്ടിചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു, യുവതി നിലവിളിച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു, കരിങ്കല്ലില്‍ തല ഇടിച്ചത് മരണകാരണമായി...

 



​കൊച്ചി: വൈറ്റിലയിൽ കോട്ടയം സ്വദേശിനി സുധ മരണപ്പെട്ട സംഭവത്തിൽ പ്രതി പൊന്നുരുന്നി സ്വദേശി ഷാജിയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയിൽ ഉണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് ഇതിന് കാരണമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.


ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. അപ്പോഴാണ് സുധ മരിച്ചത്. പ്രതി ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.. ഇന്നലെ പുലർച്ചയോടെയാണ് ചിങ്ങവനം സ്വദേശിയായ സുധ ബേബിയുടെ ശരീരം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. വീട്ടുകാർ അറിയാതെ അടുത്ത ബന്ധത്തിലായിരുന്നു സുധയും ഷാജിയും. അടുത്തിടെ ഈ ബന്ധത്തിലുണ്ടായ തര്‍ക്കളാണ് ഇതിലേക്ക് കാരണമെന്ന് ഷാജി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്..


ഹൈക്കോടതി മുൻ ജീവനക്കാരന്‍ ആയിരുന്ന ഷാജിയും മരിച്ച സുധയും തമ്മിൽ സുഹൃദത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെ വൈറ്റില റെയിൽവേ മേൽപ്പാലത്തിനെ താഴെ സുധയുമായി എത്തിയ ഷാജി കൃത്യം നടത്തുകയായിരുന്നു. ട്രെയിൻ തട്ടിയുള്ള മരണം എന്നു വരുത്താൻ ശരീരമ റെയിൽവേ പാളത്തിൽ കിടത്തി ഷാജി കടന്നു കളയുകയായിരുന്നു. പുലർച്ചെ സമീപത്തെ ട്രാക്കിലൂടെ പോയ അമൃത എക്സ്പ്രെസിലെ ലോക്കോ പൈലറ്റാണ് ശരീരം കിടക്കുന്നത് വിവരം പൊലീസിനെ അറിയിക്കുന്നത്..


സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ, കല്ലുപയോഗിച്ച് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ, കുറെക്കാലമായി സുധയെ ഒഴിവാക്കാൻ ഷാജി ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. അക്രമ സമയം അടുത്തുകൂടി യുവാക്കൾ നടന്നുപോയപ്പോൾ ശബ്ദമുണ്ടാക്കാതിരിക്കാൻ സുധയുടെ വായും മൂക്കും പൊത്തിപ്പിടിച്ചപ്പോൾ മരണം സംഭവിച്ചു എന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്..


മരിച്ച സുധയുടെ ശരീം ട്രെയിൻ തട്ടി മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ഷാജി റെയിൽവേ ട്രാക്കിലേക്ക് വലിച്ചിട്ടു. എന്നാൽ ഇയാൾക്ക് പറ്റിയ വലിയ അബദ്ധം, ആ ട്രാക്ക് നിലവിൽ ട്രെയിനുകൾ ഓടാത്ത ഒന്നായിരുന്നു എന്നതാണ്. സമീപത്ത് നിന്ന് കണ്ടെത്തിയ സുധയുടെ ഫോണിലെ സിം കാർഡാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിർണ്ണായക തെളിവുകൾ ലഭിച്ചു. രാത്രിയില്‍ ഷാജിയും സുധയും കാറിൽ വന്നിറങ്ങുന്നതിന്റെയും, പിന്നീട് ഷാജി തനിച്ച് മടങ്ങുന്നതിൻ്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകാൻ ശ്രമിച്ച ഷാജിയെ കാക്കനാട് വെച്ചാണ് പോലീസ് പിടികൂടിയത്...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.